
അബുദാബി: വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഎഇയില്‍ പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാന്‍ മന്ത്രിതല വികസന സമിതി തീരുമാനിച്ചു. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അധ്യക്ഷതയി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അധ്യാപകരുടെയും നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടി കൈക്കൊള്ളാനും യോഗം നിര്‍ദേശിച്ചു.
വിദ്യാഭ്യാസ രംഗത്തെ പരിഗണനയിലുള്ള പ്രധാന മാറ്റങ്ങള്‍:വിജ്ഞാനം സ്വയം ആര്‍ജിക്കുന്ന (സെല്‍ഫ് ലേണിങ് മെക്കാനിസം) സമ്പ്രദായത്തിനായിരിക്കും മുന്‍ഗണന നല്‍കുക. ഇതിനായി രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിഷ്കരിക്കും. പ്രഫഷനല്‍ വിദ്യാഭ്യാസത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കും.നൂതന പഠന സാങ്കേതിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി അത്യാധിക ക്ലാസ് മുറികള്‍ തയ്യാറാക്കും. അധ്യാപകര്‍ക്ക് കാലോചിതമായി പരിശീലനം നല്‍കുകയോ മെച്ചപ്പെട്ട യോഗ്യതയുള്ളവരെ നിയമിക്കുകയോടെ ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.