Currency

യുഎഇയില്‍ ഉഷ്ണകാലം തുടങ്ങുന്നത് വെള്ളിയാഴ്ച മുതല്‍; ചൂട് കൂടും

സ്വന്തം ലേഖകന്‍Wednesday, June 19, 2019 9:41 pm

ദുബായ്: യുഎഇയില്‍ ഉഷ്ണകാലം ഔദ്യോഗികമായി ആരംഭിക്കുന്നത് ജൂണ്‍ 21 മുതലെന്ന് അധികൃതര്‍. രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പ്രവചനം. അതേസമയം അറേബ്യന്‍ ഗള്‍ഫ് തീരങ്ങളിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശക്തമായ കാറ്റും പ്രക്ഷുബ്ധമായ തിരമാലകളുമുണ്ടാകുമെന്നും കടലില്‍ പോകുന്നവരും ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആറ് മുതല്‍ എട്ട് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ട്. ഇത് പരമാവധി 10 അടി വരെ ഉയര്‍ന്നേക്കും. വ്യാഴാഴ്ച രാവിലെ വരെ ഈ സ്ഥിതി തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x