
അബുദാബി: വേനല്‍കാലത്ത് യുഎഇയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗജന്യ വീസ നല്കുന്നു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള 2 മാസത്തേക്കാണു വീസ സൗജന്യമായി ലഭിക്കുക.
കുടുംബസമേതം യുഎഇയിലേക്ക് എത്തുന്നവര്‍ക്ക് വലിയ ആശ്വാസമാകും ഈ നടപടി. വെബ്സൈറ്റ്: https://smartservices.ica.gov.ae. വേനല്‍ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വമ്പന്‍ ആനുകൂല്യം നല്‍കിയാണ് വിദേശ സഞ്ചാരികളെ യുഎഇ ആകര്‍ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.