
ദുബായ്: സ്വപ്നനഗരത്തിന് ഉല്ലാസക്കുളിരേകാന് വേനല്‍ വിസ്മയത്തിന് (ദുബായ് സമ്മര്‍ സര്‍പ്രൈസസ്-ഡിഎസ്എസ്) നാളെ തുടക്കം. ഓഗസ്റ്റ് 3 വരെ നീളുന്ന മേളയില്‍ ഭക്ഷ്യമേളകള്‍, വന്‍ ഓഫറുകളോടെ വില്പന മേള തുടങ്ങിയവ ഉണ്ടാകും. കൈനിറയെ സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. മാളുകള്‍, ക്രീക്കുകള്‍, പാര്‍ക്കുകള്‍, വഴിേയാരങ്ങള് എന്നിവയെല്ലാം ആഘോഷ അരങ്ങുകളാകും.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന പരിപാടികളാണ് സംഘാടകരായ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആര്‍ഇ) ഒരുക്കുന്നത്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ് ദുബായ് സമ്മര്‍ സര്‍പ്രൈസസ്.
അല്‍ ബുസ്താന്‍ സെന്റര്‍, അല്‍ മുല്ല പ്ലാസ, ബുര്‍ജ്മാന്‍, അല്‍ ബര്‍ഷ മാള്‍, സിറ്റി സെന്റര്‍, ദുബായ് ഔട്ലെറ്റ് മാള്‍, ഇത്തിഹാദ് മാള്‍, ഒയാസിസ് മാള്‍, റീഫ് മാള്‍, ടൈം സ്ക്വയര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ 200 ദിര്‍ഹം ചെലവഴിച്ചാല്‍ റാഫിള്‍ ടിക്കറ്റ് വഴി ഭാഗ്യശാലികള്‍ക്ക് ഇന്‍ഫിനിറ്റി ക്യു30 കാര്‍ സമ്മാനമായി നേടാം. ഓരോ ആഴ്ചയും ഒരു കാറാണ് സമ്മാനം. മാളുകളിലെ 3,500 ഔട്ലെറ്റുകളില് 25 മുതല്‍ 75% വരെ വിലക്കുറവില്‍ ഷോപ്പിങ് നടത്താം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.