Currency

ദുബായ് വിപണിയില്‍ സ്വര്‍ണവിലയില്‍ റെക്കാര്‍ഡ് വര്‍ധന

സ്വന്തം ലേഖകന്‍Saturday, June 22, 2019 12:23 pm

ദുബായ്: വിപണിയില്‍ സ്വര്‍ണവിലയില്‍ റെക്കാര്‍ഡ് വര്‍ധന. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിപ്പോള്‍. വൈകാതെ വില താഴുമെന്ന വിലയിരുത്തലിലാണ് സാമ്പത്തിക വിദഗ്ധരും ജ്വല്ലറി ഉടമകളും. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വന്‍ കുതിപ്പാണ് സ്വര്‍ണ വിപണിയില്‍. വ്യാഴാഴ്ച വിപണിയില്‍ 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന്റെ വില 157 ആയിരുന്നു. അപ്രതീക്ഷിത നിരക്കുവര്‍ധന എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

അമേരിക്ക ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവ് വരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു സ്വര്‍ണവിപണി. അങ്ങനെയാണെങ്കില്‍ പവന് 22 കാരറ്റിന് 1200 ദിര്‍ഹത്തിനു ചുവടെ നില്‍ക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, പലിശനിരക്ക് കുറയാത്തതും കൂടുതല്‍ നിക്ഷേപങ്ങള്‍ സ്വര്‍ണത്തിലേക്ക് വന്നതും ആഗോളതലത്തില്‍ വിപണിയെ ഉലച്ചു. ഗള്‍ഫ് വിപണിയില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതും ശ്രദ്ധേയം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x