
മനാമ: ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ നിന്ന് മനാമക്ക് പോകുന്ന റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയതായി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം അറിയിച്ചു. വിമാനത്താവള റൗണ്ട് എബൗട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. നവീകരണ പ്രവര്‍ത്തനം തുടങ്ങിയതായും 40 ദിവസം നീണ്ടുനില്‍ക്കുമെന്നും നിയന്ത്രണം ഈ ദിവസങ്ങളില്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.