Currency

ദുബായില്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള യാര്‍ഡ് ടെസ്റ്റ് ഇനി സ്മാര്‍ട്

സ്വന്തം ലേഖകന്‍Wednesday, June 26, 2019 2:27 pm

ദുബായ്: ദുബായില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള യാര്‍ഡ് ടെസ്റ്റ് പൂര്‍ണമായും സ്മാര്‍ട് ആയി. വാഹനമോടിക്കുന്നയാളുടെ മികവ് വിലയിരുത്താന്‍ ആര്‍ടിഎ ഉദ്യോഗസ്ഥനുപകരം ക്യാമറകളും, സെന്‍സറുകളുമാണ് സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട സ്മാര്‍ട് പരിശോധന വന്‍ വിജയമായതിനെ തുടര്‍ന്നാണ് കൂടുതല്‍ യാര്‍ഡുകളില്‍ നടപ്പാക്കുന്നത്.

15 യാര്‍ഡുകളില്‍ ഈ സംവിധാനം നിലവില്‍ വന്നു. പരിശോധകരെക്കുറിച്ചുള്ള പരാതികള്‍ ഇല്ലാതാക്കാന്‍ പുതിയ സംവിധാനം സഹായകമാകുമെന്ന് ആര്‍ടിഎ ഡ്രൈവിങ് പരിശീലന വിഭാഗം ഡയറക്ടര്‍ ഖാലിദ് അല്‍ സാലിഹ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x