Currency

അല്‍ ബര്‍ഷയിലും പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി

സ്വന്തം ലേഖകന്‍Friday, June 28, 2019 6:18 pm

ദുബായ്: അല്‍ ബര്‍ഷയില്‍ 21,23 റോഡുകളില്‍ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി. മണിക്കൂറിന് രണ്ട് ദിര്‍ഹമാണ് നിരക്ക്. ബര്‍ഷയിലെ കമ്മ്യൂണിറ്റി 373 മുഴുവന്‍ ഇതോടെ പാര്‍ക്കിങ് ഫീസ് ഈടാക്കുന്ന പ്രദേശമായി. സോണ്‍ സി വിഭാഗത്തിലാണ് ഈ മേഖല. ഒരു മണിക്കൂര്‍ പാര്‍ക്കിങ്ങിന് രണ്ടുദിര്‍ഹമാണെങ്കിലും രണ്ടു മണിക്കൂര്‍ ഒരുമിച്ച് പാര്‍ക്ക് ചെയ്യുമ്പോള്‍ അഞ്ചുദിര്‍ഹം അടയ്ക്കണം.

മൂന്നു മണിക്കൂറിന് എട്ടും നാല് മണിക്കൂറിന് പതിനൊന്നും ദിര്‍ഹം നല്‍കണം.രാവിലെ എട്ടുമുതല്‍ രാത്രി പത്തുവരെയാണ് പാര്‍ക്കിങ് സമയം. വെള്ളിയാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും സൗജന്യ പാര്‍ക്കിങ് ഉണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x