Currency

സൗദിയില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

സ്വന്തം ലേഖകന്‍Saturday, June 29, 2019 1:09 pm

റിയാദ്: ഫുട്‌ബോള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ സൗദിയില്‍ നിലമ്പൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കാളികാവ് പതിനൊന്നാം മൈലില്‍ അരിമണല്‍ നീലേങ്കോടന്‍ സാദിഖ് ആണ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു മരിച്ചത്.

സാദിഖിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാളികാവ് സ്വദേശി നീലേങ്കോടന്‍ കുഞ്ഞിമുഹമ്മദിന്റേയും ജമീലയുടേയും മകനാണ്. അവിവാഹിതനാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x