Currency

വേനല്‍ അവധി: ദുബായില്‍ സ്‌കൂളുകള്‍ 30ന് അടയ്ക്കും

സ്വന്തം ലേഖകന്‍Saturday, June 29, 2019 1:27 pm

ദുബായ്: മധ്യവേനല്‍ അവധിക്ക് ദുബായിലെ സ്‌കൂളുകള്‍ നാളെ അടയ്ക്കും. അബുദാബിയിലെയും വടക്കന്‍ എമിറേറ്റുകളിലെയും സ്‌കൂളുകള്‍ ജൂലൈ 4ന് അടയ്ക്കും. അവധിക്കുശേഷം സെപ്റ്റംബര്‍ ഒന്നിനേ സ്‌കൂളുകള്‍ തുറക്കൂ എന്നതിനാല്‍ 2 മാസം വിദ്യാര്‍ഥികള്‍ക്ക് പഠനച്ചൂടില്‍നിന്ന് വിട.

പരീക്ഷ കഴിഞ്ഞതോടെ ഫലപ്രഖ്യാപനത്തിനു കാത്തുനില്‍ക്കാതെ ചില കുടുംബങ്ങള്‍ ഇതോടകം നാട്ടിലേക്ക് മടങ്ങി. മാസങ്ങള്‍ക്കു മുന്‍പ് വിമാന ടിക്കറ്റ് എടുത്തുവെച്ചവരാണ് നാട്ടിലേക്ക് മടങ്ങിയത്. ശേഷിക്കുന്നവര്‍ ഏതാനും ദിവസങ്ങള്‍ക്കകം അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലേക്കു തിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x