Currency

അബുദാബിയില്‍ ആംബുലന്‍സില്‍ വൊളന്റിയറാകാന്‍ വിദേശികള്‍ക്കും ക്ഷണം

സ്വന്തം ലേഖകന്‍Sunday, June 30, 2019 2:48 pm

അബുദാബി: ആംബുലന്‍സില്‍ വൊളന്റിയര്‍മാരാകാന്‍ വിദേശികളെയും ക്ഷണിച്ച് അബുദാബി പൊലീസ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ പ്രഥമ ശുശ്രൂഷാ പരിശീലനവും നല്‍കും. അത്യാഹിത സന്ദര്‍ഭങ്ങളില്‍ സേവനമനുഷ്ഠിക്കുന്നതിനാണ് ഇവരെ പരിശീലിപ്പിക്കുക.

അപകട സ്ഥലങ്ങളിലും മറ്റും പൊലീസ് എത്തുന്നതുവരെ സേവനം നല്‍കാന്‍ ഇവര്‍ക്ക് അനുമതി ലഭിക്കും. അബുദാബി പൊലീസിലെ പൊതുസുരക്ഷാ വിഭാഗമാണ് പരിശീലന പദ്ധതി നടപ്പാക്കുന്നത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് https://adpapp.adpolice.gov.ae/amv എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x