
ദുബായ്: രേഖകളില്ലാതെ യാത്ര ചെയ്തതുള്‍പ്പടെയുള്ള ഗതാഗത നിയമലംഘിച്ച 2100 സംഭവങ്ങള്‍ പരിശോധനയില്‍ ആര്‍ടിഎ (ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി) കണ്ടെത്തി. ഒരു മാസം നടത്തിയ പരിശോധനയിലാണ് ഇത്രയും നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. തുടര്‍ച്ചയായി ഇങ്ങനെ നിയമംലംഘിച്ച 20 പേരെ നാടുകടത്തുകയും 60 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും െചയ്തു.
എയര്‍പോര്‍ട്ട് പൊലീസ് സെന്റര്‍, ടൂറിസ്റ്റ് സെക്യൂരിറ്റി ഡിപ്പാര്‍ട്മെന്റ് ഓഫ് ദുബായ് പൊലീസ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. രേഖകളില്ലാത്ത യാത്ര ചെയ്തതിന് 306 കേസുകളും രേഖകളില്ലാതെ യാത്രക്കാരെ കൊണ്ടുപോയതിന് 257 കേസുകളും റജിസ്റ്റര്‍ ചെയ്തു. ടാക്സിയുമായി ബന്ധപ്പെട്ട് 1624 കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.