Currency

ആദ്യ മലയാളി ഹജ്ജ് തീര്‍ഥാടക സംഘം മക്കയിലെത്തി

സ്വന്തം ലേഖകന്‍Friday, July 5, 2019 6:25 pm

മക്ക: ഹജ്ജിനായി അമ്പത്തൊന്ന് അംഗ ആദ്യ മലയാളി സംഘം മക്കയിലെത്തി. സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള ഹജ്ജ് തീര്‍ഥാടകരാണ് കരിപ്പൂരില്‍ നിന്നും സ്‌പൈസ് ജെറ്റില്‍ മക്കയിലെത്തിയത്. സൗദി സമയം രാവിലെ എട്ട് മണിക്കാണ് ഹാജിമാര്‍ മക്കയിലെത്തിയത്. കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഹാജിമാര്‍ ഞായറാഴ്ച മദീനയിലെത്തും.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പായ അല്‍ ഹിന്ദിന് കീഴിലാണ് 51 അംഗ ഹാജിമാരുടെ സംഘമെത്തിയത്. 35 മുതല്‍ 40 ദിവസങ്ങള്‍ വരെയാണ് ഹാജ്ജിമാര്‍ മക്കയിലും മദീനയിലുമായി തങ്ങുക. ഇത്തവണ 60000 ഹാജിമാരാണ് സ്വകാര്യ ഗ്രൂപ്പിലത്തുക. ഇവരില്‍ 9200 പേരാണ് മലയാളികള്‍. ഉംറ നിര്‍വഹിച്ച ശേഷം ഹാജിമാര്‍ മക്കയിലെ ചരിത്ര ഇടങ്ങള്‍ സന്ദര്‍ശിച്ച് മദീനയിലേക്ക് പുറപ്പെടും. പിന്നീട് ഹജ്ജിനായി മക്കയില്‍ മടങ്ങിയെത്തും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x