Currency

വൈദ്യുതിബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു; സൗത്ത് ഓസ്ട്രേലിയ ഇരുട്ടിൽ

സ്വന്തം ലേഖകൻWednesday, September 28, 2016 3:43 pm

പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈദ്യുതിബന്ധങ്ങൾ പൂർണ്ണമായും നഷ്ടമായിരിക്കുകയാണ്. തെരുവുവിളക്കുകൾ ഒന്നും പ്രവർത്തിക്കാത്തതിനാൽ ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്.

അഡ്ലെയ്ഡ്: സൗത്ത് ഓസ്ട്രേലിയയിൽ വൈദ്യുതിബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടു. എസ്എ പവർ നെറ്റ്വർക്ക് ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈദ്യുതിബന്ധങ്ങൾ പൂർണ്ണമായും നഷ്ടമായിരിക്കുകയാണ്.

തെരുവുവിളക്കുകൾ ഒന്നും പ്രവർത്തിക്കാത്തതിനാൽ ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. പ്രാദേശിക സമയം നാളെ രാവിലെയോടെ മാത്രമേ താൽക്കാലികമായെങ്കിലും വൈദ്യുതിബന്ധം പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു.

യാത്ര ഒഴിവാക്കാൻ പോലീസും സ്റ്റേറ്റ് എമർജൻസി സർവ്വീസും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. അഡ്ലെയ്ഡ്  എയർപോർട്ട് ഇപ്പോൾ ബാക്ക്അപ്പ് പവറിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്ക് അഡ്ലെയ്ഡിൽ കൊടുങ്കാറ്റ് വീശിയിരുന്നു.  തുടർന്ന് 3.45ന് പെയ്ത കനത്ത മഴയിലും മിന്നലിലുമാണ് വൈദ്യുതിബന്ധം പൂർണ്ണമായി നഷ്ടമായത്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x