Currency

300 മലയാളി ഹാജിമാര്‍ മദീനയിലെത്തി

സ്വന്തം ലേഖകന്‍Monday, July 8, 2019 2:25 pm

മക്ക: ഈ വര്‍ഷത്തെ ഹജ്ജിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മലയാളി ഹാജിമാര്‍ മദീനയിലെത്തി. മുന്നൂറ് തീര്‍ഥാടകരാണ് ആദ്യ സംഘത്തില്‍ ഉള്ളത്. പതിവില്‍ നിന്നും വ്യത്യസ്തമായി ആദ്യമായാണ് മദീനയിലേക്ക് മലയാളി ഹാജിമാരെത്തുന്നത്. എട്ടു ദിനം മദീനയില്‍ തങ്ങിയ ശേഷം ഇവര്‍ ഹജ്ജ് കര്‍മങ്ങള്‍ക്കായി മക്കയിലേക്ക് പുറപ്പെടും.

സൗദി പ്രാദേശിക സമയം അഞ്ചരക്കാണ് മലയാളി ഹാജിമാരുടെ ആദ്യ സംഘം മദീനയിലെത്തിയത്. മലയാളി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ഹാജിമാരെ സ്വീകരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x