
ദുബായ്: ദുബായില്‍ ഗതാഗത പിഴയുടെ വിശദാംശങ്ങളറിയാന്‍ ഇനി വാട്‌സാപ് സൗകര്യവും. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയാണ് വാട്‌സ്ആപ്പ് സേവനം ഏര്‍പ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വീഡിയോയിലൂടെയാണ് ആര്‍.ടി.എ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദിവസം പൂര്‍ണമായും ഇതിന്റെ സേവനം ലഭ്യമായിരിക്കും.
ഏത് സമയത്ത് വേണമെങ്കിലും ട്രാഫിക് ഫൈനറുകളെക്കുറിച്ച് ചോദിച്ചറിയാം എന്നതാണ് പുതിയ സേവനത്തിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ ആര്‍.ടി.എയുടെ 058-8009090 വാട്‌സ് ആപ്പ് നമ്പര്‍ മുഖേനയാണ് ബന്ധപ്പെടേണ്ടത്. ഫൈനുകള്‍ എങ്ങനെ, എവിടെ, എപ്പോള്‍ അടക്കണം തുടങ്ങിയ എല്ലാ വിവരങ്ങളും ഉന്നയിക്കാം. ഉടന്‍ മറുപടിയും ലഭിക്കും.
ഉപഭോക്താക്കള്‍ക്ക് എല്ലാം എളുപ്പമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആര്‍.ടി.എ വ്യക്തമാക്കി. ഓണ്‍ലൈന്‍ മുഖേനയുള്ള സൗകര്യമാണ് ഇപ്പോള്‍ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.