Currency

ദുബായില്‍ സ്വര്‍ണ വില കൂടി

സ്വന്തം ലേഖകന്‍Wednesday, August 7, 2019 12:15 pm

ദുബായ്: സ്വര്‍ണ വിലയില്‍ കുതിപ്പ്. സ്വര്‍ണവില ആറ് വര്‍ഷത്തെ ഉയര്‍ന്ന നിരിക്കിലേക്ക് ഉയര്‍ന്നപ്പോള്‍ കറന്‍സി വിനിമയ നിരക്കും മാറി മറിഞ്ഞു. സ്വര്‍ണ നഗരമായ ദുബായില്‍ കഴിഞ്ഞ നാല്‍പതു ദിവസത്തിനിടെ സ്വര്‍ണം ഗ്രാമിന് 15 ദിര്‍ഹമാണ് വര്‍ധിച്ചത്. ജൂണില്‍ ഗ്രാമിന് 150 ദിര്‍ഹമുണ്ടായിരുന്ന സ്വര്‍ണവില ഇപ്പോള്‍ 166 ദിര്‍ഹം 25 ഫില്‍സിലെത്തി. അമേരിക്കന്‍ വ്യാപാര നയങ്ങള്‍ തന്നെയാണ് സ്വര്‍ണ വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

പ്രവാസികള്‍ അവധിക്ക് നാട്ടിലേക്ക് പോകുന്ന സമയത്ത് സ്വര്‍ണവില ഉയരുന്നത് വിപണിക്ക് ഗുണം ചെയ്യില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്. ഇനിയുള്ള ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കാന്‍ തന്നെയാണ് സാധ്യത. എങ്കിലും ഇന്ത്യന്‍ വിപണിയേക്കാള്‍ കുറഞ്ഞ നിരക്ക് ഗള്‍ഫ് വിപണിയില്‍ തുടരുമെന്നത് ഇന്ത്യന്‍ ഉപഭോക്താക്കളെ ദുബായിലേക്ക് ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x