Currency

രൂപയുടെ മൂല്യം ഇടിയുന്നു; നാട്ടിലേക്ക് പണമയക്കാന്‍ അവസരമാക്കി പ്രവാസികള്‍

സ്വന്തം ലേഖകന്‍Wednesday, August 7, 2019 12:30 pm

ദുബായ്: അപ്രതീക്ഷിതമായി രൂപയുടെ മൂല്യമിടിഞ്ഞതോടെ ഗള്‍ഫിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ നാട്ടിലേക്ക് പണമയക്കാനെത്തുന്ന പ്രാവാസികളുടെ വന്‍തിരക്ക്. വിവിധ കാരണങ്ങളാല്‍ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ദരുടെ വിലിയിരുത്തല്‍. കൂടുതല്‍ ഉയര്‍ന്ന മൂല്യം പ്രതീക്ഷിച്ച് നാട്ടിലേക്ക് പണമയക്കാന്‍ കാത്തിരിക്കുന്നവരുമുണ്ട്.

അമേരിക്കന്‍ ഡോളറിനെതിരെ തിങ്കളാഴ്ച മാത്രം രൂപയ്ക്ക് 1.4 ശതമാനത്തിന്റെ ഇടിവ് നേരിട്ടിരുന്നു. കഴിഞ്ഞ ഡിസംബറിന് ശേഷം ഇത്രയും ഇടിവ് രൂപ നേരിടുന്നതും ഇതാദ്യമായാണ്. സാമ്പത്തിക രംഗത്തെ മന്ദത, പണപ്പെരുപ്പം, കശ്മീര്‍ വിഷയം തുടങ്ങിയ കാരണങ്ങളാല്‍ മൂല്യം ഇനിയും ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ നിരീക്ഷണം. മാസത്തിലെ ആദ്യ ദിനങ്ങളില്‍ രൂപയ്ക്ക് ഉയര്‍ന്ന മൂല്യം ലഭിക്കുന്നത് പ്രവാസികള്‍ക്ക് ആഹ്ലാദകരമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x