
ദുബായ്: 42 ഇന്ത്യക്കാര്‍ പിരിവിട്ട് വാങ്ങിയ ടിക്കറ്റിന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം. 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഇവര്‍ക്ക് സമ്മാനമായി ലഭിക്കുക. 10 ഇന്ത്യക്കാര്‍ ചേര്‍ന്നുവാങ്ങിയ മറ്റൊരു ടിക്കറ്റിനും ഏഴ് കോടിയുടെ സമ്മാനം ലഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നടന്ന നറുക്കെടുപ്പിലാണ് ആകെ 52 ഇന്ത്യക്കാരെ ഭാഗ്യം തേടിയെത്തിയത്.
റാസല്‍ഖൈമയില്‍ ദീര്‍ഘകാലമായി താമിസിക്കുന്ന അനു സുധാകരുള്പ്പെടെ 42 സുഹൃത്തുക്കള്‍ വാങ്ങിയ 2686-ാം നമ്പര്‍ ടിക്കറ്റിനാണ് ആദ്യ സമ്മാനം. ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹവും സുഹൃത്തുക്കളും ടിക്കറ്റെടുത്തത്. ഓരോരുത്തരും 25 ദിര്‍ഹം വീതമിട്ടാണ് ടിക്കറ്റ് വിലയായ 1000 ദിര്‍ഹവും നികുതിയും ഉള്‍പ്പെടെയുള്ള പണം കണ്ടെത്തിയത്. സമ്മാനം കിട്ടിയപ്പോള്‍ ഓരോരുത്തര്‍ക്കും 87,381 ദിര്‍ഹം വീതം (17 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പങ്കിട്ടെടുക്കാനാവും.
ഇന്ത്യക്കാരനായ നീരജ് ഹരിക്കാണ് ഏഴ് കോടിയുടെ മറ്റൊരു സമ്മാനം ലഭിച്ചത്. അദ്ദേഹത്തോടൊപ്പം ഒന്‍പത് സുഹൃത്തുക്കള്‍ കൂടി ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. ഓരോരുത്തര്‍ക്കും 70 ലക്ഷത്തിലധികം രൂപ ലഭിക്കും. ജബല്‍ അലിയിലെ ഒരു ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരനായ ഹരി നാല് വര്‍ഷമായി ദുബായില്‍ താമസിച്ചുവരികയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.