Currency

പെരുന്നാള്‍; 105 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഹമദ് രാജാവ്

സ്വന്തം ലേഖകന്‍Sunday, August 11, 2019 12:58 pm

മനാമ: വലിയ പെരുന്നാളിനോടനുബന്ധിച്ച് 105 തടവുകാരെ മോചിപ്പിക്കാന്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവിട്ടു. ജയിലിലെ നല്ല നടപ്പുകാരായ 105 പേരാകും പുറത്തിറങ്ങുകയെന്ന് ബഹ്‌റൈന്‍ വാര്‍ത്ത എജന്‍സി അറിയിച്ചിട്ടുണ്ട്. ബലി പെരുന്നാളിന്റെ മഹത്വം പേറി ഇവര്‍ ജീവിതത്തില്‍ നല്ല വഴികളിലൂടെ സഞ്ചരിക്കുമെന്ന പ്രത്യാശയാണ് പങ്കുവയ്ക്കപ്പെടുന്നത്.

കുറ്റവാളികളായി പരിഗണിക്കപ്പെട്ടവര്‍ കാരുണ്യവഴികളിലൂടെ സഞ്ചരിച്ച് സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിയില്‍ പങ്കാളികളാകാനുള്ള അവസരമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x