
ദുബായ്: ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെ പ്രവാസികള്‍ക്ക് നേട്ടം. രാജ്യാന്തര വിപണിയില്‍ യുഎഇ ദിര്‍ഹത്തിന് 19.49 രൂപയാണ് വ്യാഴാഴ്ചത്തെ നിരക്ക്. ഇതനുസരിച്ച് 51 ദിര്‍ഹം 34 ഫില്‍സിന് ഉപഭോക്താക്കള്‍ക്ക് 1000 ഇന്ത്യന്‍ രൂപ ലഭിച്ചു. 5134 ദിര്‍ഹം അയച്ചാല്‍ ഒരുലക്ഷം രൂപയും. ഒരു സൗദി റിയാലിന് 19.06 രൂപ, ഖത്തര്‍ റിയാലിന് 19.64, ബഹ്റൈന്‍ ദിനാറിന് 189.72, ഒമാന്‍ റിയാലിന് 185.76, കുവൈത്ത് ദിനാറിന് 235.12 രൂപ എന്നിങ്ങനെയാണ് ഇന്ന് ലഭിച്ച രാജ്യാന്തര വിപണി നിരക്ക്.
പണമിടപാട് സ്ഥാപനങ്ങളില്‍ തിരക്ക് വര്‍ധിച്ചു. ഈ മാസം തുടക്കത്തില്‍ തന്നെ രൂപ 19 കടന്നതോടെ പ്രവാസികള്‍ മെച്ചപ്പെട്ട നിരക്കിനായി കാത്തിരിക്കുകയായിരുന്നു. നിക്ഷേപത്തിനായി കാശ് അയക്കുന്നവര്‍ നിരക്ക് കൂടുന്നതിന് അനുസരിച്ച് എക്സ്ചേഞ്ചുകളിലെത്തുന്നതായി അധികൃതര്‍ അറിയിച്ചു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമയച്ചവരും കുറവല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.