
ദുബായ്: മധുരപാനീയങ്ങള്‍ക്ക് 50 ശതമാനം വരെ വില വര്‍ധിക്കും. ഇ-സിഗരറ്റിനും സ്‌മോക്കിങ് ഉപകരങ്ങള്‍ക്കും വില ഇരട്ടിക്കും. 2020 ജനുവരി മുതല്‍ നികുതി വര്‍ധിക്കുന്ന സാധനങ്ങളുടെ എണ്ണം കൂട്ടാനും യു.എ.ഇ കാബിനറ്റ് തീരുമാനിച്ചു. ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണരീതികള്‍ നിരുത്സാഹപ്പെടുത്തുന്നതിനും പുകയില ഉല്പനങ്ങളുടെ ഉപയോഗം കുറക്കുന്നതിനുമായാണ് യു.എ.ഇ കാബിനറ്റിന്റെ പുതിയ തീരുമാനം.
പഞ്ചസാര ഉപയോഗിച്ചുള്ള എല്ലാ ഉല്പന്നങ്ങള്‍ക്കും 50 ശതമാനം നികുതി വര്‍ധിക്കും. അതു പാനീയമോ പൊടിയോ ദ്രവരൂപത്തിലുള്ള സത്തോ ആണെങ്കിലും വര്‍ധനവ് ബാധകമാണ്. ഇലക്ട്രോണിക് സ്‌മോകിംഗ് ഉപകരണങ്ങള്‍ക്ക് നികുതി ഇരട്ടിയാക്കും. പുകയില അടങ്ങിയതോ അല്ലാത്തതോ ആണെങ്കിലും വില വര്‍ധിക്കും. 2017ല്‍ തന്നെ യു.എ.ഇ സര്‍ക്കാര്‍ ആരോഗ്യത്തിന് അപകടകരമാകുന്ന ഉല്പന്നങ്ങള്‍ക്ക് എക്‌സൈസ് നികുതി വര്‍ധിച്ചു തുടങ്ങിയതായും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.