Currency

റൂപേ കാര്‍ഡുകള്‍ പുറത്തിറക്കി യു.എ.ഇ

സ്വന്തം ലേഖകന്‍Sunday, August 25, 2019 12:25 pm

ബഹ്‌റൈന്‍: യു.എ.ഇയിലെ പ്രമുഖ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഇനി റൂപേ കാര്‍ഡുകള്‍ നല്‍കി തുടങ്ങും. ഇന്ത്യയുടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ റൂപേയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുടക്കം കുറിച്ചത്. യു.എ.ഇയിലെ എമിറേറ്റസ് എന്‍.ബി.ഡി, ഫസ്റ്റ് അബൂദബി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് താമസിയാതെ റൂപേ കാര്‍ഡുകളും പുറത്തിറക്കുക.

യു.എ.ഇയിലെ ലുലു ശാഖകളടക്കം 21 ബിസിനസ് സ്ഥാപനങ്ങളുടെ 1,75,000 പേമെന്റ് പോയന്റുകളില്‍ ഈ കാര്‍ഡുകള്‍ സ്വീകരിക്കാന്‍ സൗകര്യമുണ്ടാകും. 5000 എ.ടി.എമ്മുകളിലും റൂപേ കാര്‍ഡ് സ്വീകരിക്കും. എമിറേറ്റ്‌സ് പാലസിലൊരുക്കിയ മിഠായികടയില്‍ നിന്ന് മധുരം വാങ്ങിയാണ് പ്രധാനമന്ത്രി റൂപേ കാര്‍ഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

അന്താരാഷ്ട്ര പേമെന്റ് ഗേറ്റ്‌വേകളായ വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവയുടെ മാതൃകയില്‍ ഇന്ത്യയുടെ നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ പുറത്തിറക്കുന്ന കാര്‍ഡുകളാണ് റൂപേ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x