
ദുബായ്: മലയാളി രണ്ടു വയസ്സുകാരി നീന്തല്‍ക്കുളത്തില്‍ വീണുമരിച്ചു. കണ്ണൂര്‍ സ്വദേശിയായ ഷുജൈന്‍ മജീദിന്റെ മകള്‍ നൈസയാണ് (രണ്ടു വയസ്സ്) ദുബായിലെ വില്ലയിലുള്ള നീന്തല്‍ കുളത്തില്‍ വീണുമരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടുകാരുടെ കണ്ണില്‍പ്പെടാതെ കുട്ടി പുറത്തുള്ള നീന്തല്‍ കുളത്തില്‍ വീഴുകയായിരുന്നു. ലത്തീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.