
അബുദാബി: തലസ്ഥാന എമിറേറ്റില്‍ കാന്‍സര്‍ ബാധിച്ച് ശരാശരി 497 പേര്‍ പ്രതിവര്‍ഷം മരിക്കുന്നതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ 310 പേര്‍ വിദേശികളും 187 പേര്‍ സ്വദേശികളുമാണ്. മരിക്കുന്നവരിലേറെയും പുരുഷന്മാരാണ്- ശരാശരി 269 പേര്‍. 136 വിദേശ വനിതകളും 92 സ്വദേശി വനിതകളും മരിക്കുന്നു. കാന്‍സര്‍ ആണെന്ന് സ്ഥിരീകരിക്കാത്ത 524 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശരീരത്തില്‍ മുഴകളും മറ്റും മൂലം ചികിത്സ തേടിയവരാണിവര്‍. 2017 ലെ മരണനിരക്ക് വിലയിരുത്തിയാണു റിപ്പോര്‍ട്ട് തയാറാക്കിയത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രതിവര്‍ഷം 90 ലക്ഷത്തിലേറെ പേര്‍ കാന്‍സര്‍ ബാധിച്ച് മരിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.