Currency

സൗദിയില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

സ്വന്തം ലേഖകന്‍Friday, August 30, 2019 3:11 pm

റിയാദ്: മലയാളി യുവാവ് സൗദിയില്‍ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി രണ്‍ധീര്‍ (30)ആണ് മരിച്ചത്. സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന രണ്‍ധീര്‍ എക്‌സിറ്റ് 8ലെ താമസസ്ഥലത്ത് തൂങ്ങി മരിക്കുകയായിരുന്നു. ജോലി കഴിഞ്ഞെത്തിയ സുഹൃത്തുക്കളാണ് മൃതദേഹം കണ്ടത്.

തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x