
ദുബായ്: ദുബായില്‍ നിന്നു തിരുവനന്തപുരം ഒഴികെയുള്ള സെക്ടറുകളില്‍ കൂടുതല്‍ ബാഗേജ് ആനുകൂല്യവുമായി എയര്‍ ഇന്ത്യ. ഇക്കോണമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും കൊണ്ടുപോകാം. ഹാന്‍ഡ് ബാഗേജ് കൂടാതെയാണിത്. ഈ മാസം 30 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം.
കൊച്ചി, കോഴിക്കോട്, ബംഗളൂരു, ഗോവ, ചെന്നൈ, ഹൈദരാബാദ്, വിശാഖപട്ടണം, ഡല്‍ഹി, മുംബൈ, ഇന്‍ഡോര്‍, കൊല്‍ക്കത്ത സര്‍വീസുകള്‍ക്കും ഷാര്‍ജ- കോഴിക്കോട് സര്‍വീസിനും ആനുകൂല്യം ലഭിക്കും. ഫോണ്‍: 00971 6 5970444, 00971 4 2079400.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.