
ദുബായ്: യു.എ.ഇയില്‍ ഇനി ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ഉപഭോക്താവ് തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്സ് ഐഡി സമര്‍പ്പിക്കേണ്ടി വരില്ല. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിരിച്ചറിയല്‍ വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്കി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പിന്റെ ഓണ്‍ലൈന്‍ വാലിഡേഷന്‍ സൗകര്യമാണ് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കുക.
ഇതോടെ വ്യക്തികള്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും അക്കൗണ്ട് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബാങ്കില്‍ എമിറേറ്റ്സ് ഐഡി എത്തിച്ച് പരിശോധന നടപടിക്രമം പൂര്‍ത്തിയാക്കുന്നത് ഒഴിവാക്കാനാവും. യു.എ.ഇ പാസ് എന്ന എകീകൃത തിരിച്ചറിയല്‍ സംവിധാനം വഴിയാണ് അക്കൗണ്ട് തുറക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ ബാങ്കിന് ലഭിക്കുക.
ഇതുവഴി വ്യക്തികളെ തിരിച്ചറിയാന്‍ മാത്രമല്ല, ഡിജിറ്റല്‍ സൈനേജിനും സൗകര്യമുണ്ടാകും. 2018 മുതലാണ് രാജ്യത്തെ പൗരന്മാര്ക്കും താമസക്കാര്‍ക്കും യു.എ.ഇ പാസ് സൗകര്യം ഏര്‍പ്പെടുത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.