
ദുബായ്: അടുത്ത വര്‍ഷം ദുബായില്‍ നടക്കുന്ന വേള്‍ഡ് എക്സ്പോയിലെ ഇന്ത്യാ പവലിയന്റെ നിര്‍മാണത്തിന് തുടക്കം. കേന്ദ്ര വാണിജ്യ- റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ കല്ലുകള്‍ പാകിയാണ് നിര്‍മാണ ജോലിക്ക് തുടക്കം കുറിച്ചത്.
ഓപ്പര്‍ച്യൂണിറ്റി മേഖലയില്‍ പ്ലാസ, പവലിയന് എന്നീ രണ്ടു കെട്ടിട സമുച്ചയങ്ങളാവും ഉയരുക. എക്സ്പോ തീരുന്നതോടെ പ്ലാസ പൊളിച്ചുനീക്കും. സ്ഥിരം നിര്‍മിതിയായ ‘പവലിയന്’ വാണിജ്യ, വ്യാപാര, സാംസ്കാരിക കേന്ദ്രമായി തുടരും. അടുത്ത വര്‍ഷം ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 10 വരെ നീളുന്ന എക്സ്പോയില്‍ ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. എക്സ്പോയിലെ ഏറ്റവും വലിയ പവലിയന് കൂടിയായിരിക്കും ഇന്ത്യയുടേത്.
തറക്കല്ലിടല്‍ ചടങ്ങില്‍ കേന്ദ്ര വാണിജ്യ-റെയില്‍ മന്ത്രിക്ക് പുറമെ ഉന്നതതല സംഘവും സന്നിഹിതരായിരുന്നു. ഇന്ത്യന്‍ സ്ഥാനപതി നവ് ദീപ് സിങ് സുരി, കോണ്‍സല്‍ ജനറല്‍ വിപുല്‍, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ.യൂസഫലി, ഡോ.ബി.ആര്.ഷെട്ടി, ഡോ.ആസാദ് മൂപ്പന് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ചടങ്ങിലാണ് പവലിയന്റെ രൂപരേഖ കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ പുറത്തിറക്കിയത്.
എക്സ്പോയില്‍ അവസരം ഉറപ്പാക്കാന്‍ കേരളം ഉള്‍പ്പെടെ മിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.