Currency

പ്രവാസികള്‍ക്കായി ഹലാല്‍ ചിട്ടി ആവിഷ്‌കരിക്കാന്‍ കെ.എസ്.എഫ്.ഇ

സ്വന്തം ലേഖകന്‍Friday, September 27, 2019 11:56 am

ദുബായ്: പലിശരഹിത സ്വഭാവത്തിലുള്ള ഹലാല്‍ ചിട്ടി ആവിഷ്‌കരിക്കാന്‍ കെ.എസ്.എഫ്.ഇ തീരുമാനിച്ചു. ഗള്‍ഫ് മേലഖയില്‍ നിന്നുള്ള ആവശ്യകത കൂടി കണക്കിലെടുത്താണ് ഹലാല്‍ ചിട്ടിക്ക് രൂപം നല്‍കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി. നിലവിലുള്ള കെ.എസ്.എഫ്.ഇ ചിട്ടിയില്‍ നിന്ന് തികച്ചും വേറിട്ട ഘടനയായിരിക്കും ഹലാല്‍ ചിട്ടിയുടേതെന്ന് ധനമന്ത്രി വ്യക്തമാക്കി. ചുരുങ്ങിയ തുക സേവന നിരക്ക് മാത്രം ഈടാക്കിയാകും ഹലാല്‍ ചിട്ടിയുടെ നടത്തിപ്പ്.

ദുബായില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി ചിട്ടി വിജയകരമല്ല എന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി. ബാങ്കുകളില്‍ കുമിഞ്ഞുകൂടുന്ന പ്രവാസി നിക്ഷേപത്തില്‍ ചെറിയൊരു ശതമാനമെങ്കിലും ലഭിച്ചിരുന്നെങ്കില്‍ സര്‍ക്കാറിന് അത് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പ്രതികരിച്ചു. പ്രവാസി ചിട്ടിയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ധനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x