
ഷാര്‍ജ: സജ മേഖലയില്‍ തൊഴിലാളികള്‍ക്കു മാത്രമായി പാര്‍ക്ക് ഒരുങ്ങുന്നു. ഒരു ലക്ഷം വിദേശ തൊഴിലാളികള്‍ താമസിക്കുന്ന വ്യവസായ മേഖലയാണിത്. ഈ വര്‍ഷാവസാനത്തോടെ പാര്‍ക്കിന്റ പണി പൂര്‍ത്തിയാകുമെന്ന് ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഡവലപ്മെന്റ് അതോറിറ്റി ചെയര്മാന് സലിം യൂസഫ് അല്‍ഖസീര്‍ പറഞ്ഞു.
എമിറേറ്റിലെ 70% തൊഴിലാളികളും സജയിലാണു താമസിക്കുന്നത്. ജോലി കഴിഞ്ഞാല്‍ ഒത്തൊരുമിക്കാനും വിനോദങ്ങളില്‍ ഏര്‍പ്പെടാനും പാര്‍ക്ക് സഹായകമാകും. 15,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള സജ ലേബര്‍ പാര്‍ക്കില്‍ 2 ക്രിക്കറ്റ് സ്റ്റേഡിയങ്ങളുണ്ടാകും. മറ്റു വിനോദങ്ങള്‍ക്കായി 2 മൈതാനങ്ങള്‍ വേറെയും. കാല് നടക്കാര്‍ക്കായി പ്രത്യേക പാതയൊരുക്കും. കച്ചവട സ്ഥാപനങ്ങളുമുണ്ടാകും.
12, 3 വ്യവസായ മേഖലകളിലും ഓരോ പാര്‍ക്ക് നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. എമിറേറ്റിലെ 21 വ്യവസായ മേഖലകളിലുമുള്ള തൊഴിലാളികള്‍ക്ക് പ്രയോജനപ്പെടുന്ന വലിയ വ്യാപാര കേന്ദ്രങ്ങളും വിഭാവനം ചെയ്യുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.