Currency

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്; ഇന്ത്യക്കാരന് ഒന്നാം സമ്മാനം, 7.11 കോടി

സ്വന്തം ലേഖകന്‍Wednesday, October 2, 2019 5:25 pm

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഒരു മില്യണ്‍ ഡോളര്‍ അഥവാ 7.11 കോടി രൂപ സമ്മാനം. 16 വര്‍ഷമായി ദുബായില്‍ താമസക്കാരനായ പ്രവീണ്‍ അരാന്‍ഹയെയാണ് ഭാഗ്യം തേടിയെത്തിയത്. മറ്റ് രണ്ട് കൂട്ടുകാരുമായി പങ്കിട്ടെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

സമ്മാനം ലഭിച്ച തുകയുടെ ഒരു ഭാഗം മകളുടെ പഠനത്തിനായി മാറ്റിവയ്ക്കുമെന്ന് പ്രവീണ്‍ പറഞ്ഞു. മകള്‍ യുഎസില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പഠിക്കുകയാണ്. അത്ഭുതപ്പെടുത്തുന്ന നേട്ടമാണെന്നും എല്ലാവര്‍ക്കും ഇത്തരം അവസരമുണ്ടാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1999ന് ശേഷം നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്ന 151ാമത്തെ ഇന്ത്യക്കാരനാണ് പ്രവീണ്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x