Currency

തൊഴിൽ അവകാശങ്ങളിൽ വൻ അഴിച്ചുപണിക്കൊരുങ്ങി തെരേസ മേയ്

സ്വന്തം ലേഖകൻSaturday, October 1, 2016 4:26 pm

സ്വയംതൊഴിലിൽ ഏർപ്പെടുന്നവർക്കും താൽക്കാലിക, സീറോ അവർ കോൺട്രാക്റ്റുകൾക്കും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.

ലണ്ടൻ: യുകെയിലെ തൊഴിൽ അവകാശങ്ങളിൽ വലിയ തോതിലുള്ള അഴിച്ചുപണികൾ നടത്തുമെന്ന് പ്രധാനമന്ത്രി തെരേസ മേയ്. കഴിഞ്ഞ ദിവസം നടന്ന ടോറി കോൺഫറൻസിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. സ്വയംതൊഴിലിൽ ഏർപ്പെടുന്നവർക്കും താൽക്കാലിക, സീറോ അവർ കോൺട്രാക്റ്റുകൾക്കും തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കൊണ്ടുവരുന്നത്.

ഇവർക്ക് പെൻഷനും സിക്ക് ലീവും പേരന്റൽ അവകാശങ്ങളും അവധിദിവസങ്ങളെ കൂലിയും ലഭ്യമാക്കാനാണ് തീരുമാനം. ഇതിന്റെ മുന്നോടിയായി ബിസിനസ് പ്രാക്റ്റീസുകള്‍ സമ്പൂര്‍ണമായി അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. ലേബർ പാർട്ടിയുടെ വോട്ട് ബാങ്കായ തൊഴിലാളികളുടെ പിന്തുണ ഉറപ്പിക്കുന്നത് കൂടിയാകും പരിഷ്കാരം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x