
ദുബായ്: പ്രവാസികളും കേരളവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ലോക കേരള കേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ദുബായില്‍ പറഞ്ഞു. ഇന്ത്യന്‍ അക്കാദമിസ്‌കൂളില്‍ എമിറേറ്റിലെ സാധാരണക്കാരായ പ്രവാസി മലയാളികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം
പ്രവാസികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ക്ഷേമ അപദ്ധതികളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിയില്‍ വിശദീകരിച്ചു വിദേശരാജ്യങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ലോക കേരളകേന്ദ്രം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുവഴി പ്രവാസികളും കേരളവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കും. നിയമകുരുക്കില്‍പെടുന്ന പ്രവാസികളെ സഹായിക്കാന്‍ അതാതു രാജ്യങ്ങളില്‍ മലയാളികളായ അഭിഭാഷകരുടെ സേവനം സര്‍ക്കാര്‍ ഉറപ്പുവരുത്തും.
റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചാലുടന്‍ കേരള ബാങ്ക് തുടങ്ങുമെന്നും മുഖ്യമന്ത്രി പ്രവാസികള്‍ക്ക് ഉറപ്പ് നല്‍കി നോര്‍ക്ക റൂട്ട് മുഖേന നിരവധി പുതിയ ആശയങ്ങള്‍ നടപ്പാക്കി വരികയാണ്. മലയാളിയുടെ ഗള്‍ഫിലെ തെഴില്‍ വൈദഗ്ധ്യം കേരളം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ വിമായ യാത്ര പ്രശ്‌നം കേന്ദ്ര സര്കരിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ക്രിസ്തുമസ് അവധി കാലത്ത് ഗള്‍ഫ് നിന്ന് കേരളത്തിലെക്ക് പ്രത്യേക വിമാനം ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.