
ദുബായ്: തണുപ്പുകാലത്തിന്റെ വരവറിയിച്ച് യുഎഇയില്‍ പലയിടത്തും പുലര്‍ച്ചെ ശക്തമായ മഴ പെയ്തു. ഇന്നു രാവിലെയും ചിലയിടങ്ങളില്‍ ഇടിമിന്നലോടെ മഴ പെയ്തു. കദ്ര, ഖുദൈറ, വാദി സിജി എന്നിവിടങ്ങളിലാണ് പുലര്‍ച്ചെ ശക്തമായ മഴ പെയ്തത്. അല്‍ ഖൈല്‍, മസാഫി, മനാമ എന്നിവിടങ്ങളിലും മഴ പെയ്തതായി അധികൃതര്‍ പറഞ്ഞു. ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷവും മഴ പെയ്തിരുന്നു.
കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ചൊവ്വാഴ്ച വരെ രാജ്യത്ത് പെയ്യാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍ 45 കിലോ മീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. ഇതു പൊടിക്കാറ്റായും പരിണമിച്ചേക്കും. മഴ പെയ്തതോടെ രാജ്യത്ത് താപനിലയില്‍ ഗണ്യമായ കുറവുണ്ടായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.