
ദുബായ്: ദുബായില്‍ കേരള അസോസിയേഷന് രൂപീകരിക്കുന്നതിന് തത്വത്തില്‍ അംഗീകാരമായി. ദുബായ് കമ്മ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുള്‍ കരീം ജല്‍ഫറുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്. തുടര്‍ നടപടികളുടെ ഭാഗമായി വിവിധ കൂട്ടായ്മകളുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും.
പ്രധാന കമ്മ്യൂണിറ്റി നേതാക്കളുമായി ആശയവിനിമയം നടത്തി സംഘടനക്ക് രൂപം നല്‍കാനാണ് ധാരണ. അതോറിറ്റി യു.എ.ഇയുമായി കൂടിയാലോചിച്ച് കേരള സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതിയാകും അസോസിയേഷന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുക. അസോസിയേഷനില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യ പ്രാതിനിധ്യം ഉണ്ടായിരിക്കണമെന്ന് സി.ഡി.എയുടെ ഡി.ജി യോഗത്തില്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.