
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പോയിന്റ് സംവിധാനം കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. നിശ്ചിത പരിധിയില്‍ കൂടുതല്‍ പോയിന്റുകള്‍ ലഭിക്കുന്നവര്‍ക്കെതിരെ അറസ്റ്റും നാടുകടത്തലും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.
ഗതാഗത പരിഷ്‌കാരങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പോയിന്റ് സംവിധാനം കര്‍ശനമായി നടപ്പാക്കണമെന്നും പരിധി ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ വിവേചനമില്ലാതെ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുന്നതുമാണ് ഉത്തരവ്. ഇത്തരക്കാരെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കണമെന്നും വിദേശികളാണെങ്കില്‍ നാടുകടത്താമെന്നും നിര്‍ദേശിക്കുന്ന ഉത്തരവില്‍ ലൈസന്‍സില്ലാതെയോ മദ്യപിച്ചോ വാഹനമോടിക്കുന്ന വിദേശികളെ ഉടന്‍ നാടുകടത്തണമെന്നും നിര്‍ദേശമുണ്ട്.
വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ക്കു രേഖപ്പെടുത്തുന്ന പോയിന്റുകള്‍ നേരത്തെ ഗതാഗത വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ചു റെഡ് സിഗ്‌നല്‍ മറികടക്കുക, ഹൈവേകളിലും റിങ് റോഡുകളിലും ദിശ തെറ്റിചു വാഹനം ഓടിക്കുക എനീ നിയമ ലംഘനങ്ങള്‍ക്കു 4 ബ്‌ളാക് പോയിന്റുകളാണ് രേഖപ്പെടുത്തുക. ഇത്തരത്തില്‍ ലഭിക്കുന്ന പോയിന്റുകള്‍ പരിധിയില്‍ കൂടുതലാകുമ്പോഴാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.