Currency

യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്; സ്‌കൂളുകള്‍ക്ക് അവധി നല്‍കാന്‍ അനുമതി

സ്വന്തം ലേഖകന്‍Saturday, October 12, 2019 3:08 pm

ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് പൊതുവില്‍ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കനത്ത മഴയെ തുടര്‍ന്ന് അപകടകരമായ സ്ഥിതിവിശേഷമുണ്ടാവുകയാണെങ്കില്‍ സ്‌കൂളുകളില്‍ നേരത്തെ ക്ലാസ് അവസാനിപ്പിക്കാനും ദിവസം മുഴുവനായി അവധി നല്‍കാനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

താഴ്‌വരകളിലും റോഡുകളിലും വെള്ളം നിറഞ്ഞ് വഴിയില്‍ കുടുങ്ങാതിരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്കും നേരത്തെ വീടുകളിലേക്ക് പോകാം. എന്നാല്‍ മോശം കാലാവസ്ഥ ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കാണ് ഇത്തരത്തില്‍ അവധി അനുവദിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ ഓപ്പറേഷന്‍സ് സെക്ടര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫൗസിയ ഗാരിബ് അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x