Currency

ദുബായില്‍ ഇനി പാഴ്‌സലുകള്‍ വീട്ടിലെത്തിക്കാന്‍ റോബോട്ട്

സ്വന്തം ലേഖകന്‍Wednesday, October 16, 2019 2:26 pm

ദുബായ്: ദുബായില്‍ പാഴ്‌സലുകളുടെ വിതരണത്തിന് റോബോട്ടുകളെ ഏര്‍പെടുത്തുന്നു. കൊറിയര്‍ വീട്ടിലെത്തിക്കുന്ന റോക്‌സോ എന്ന റോബോട്ടിനെ നിരത്തിലിറക്കാന്‍ ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും കൊറിയര്‍ കമ്പനിയായ ഫെഡെക്‌സ് എക്‌സ്പ്രസും ധാരണാപത്രം ഒപ്പിട്ടു. നിലവില്‍ അമേരിക്കയില്‍ മാത്രം സേവനം അനുഷ്ടിക്കുന്ന റോക്‌സോ വൈകാതെ ദുബായിലുമെത്തും. ഡ്രൈവറൊന്നും ആവശ്യമില്ലാതെ സ്വന്തം ചക്രത്തില്‍ സ്വയം നിയന്ത്രിച്ച് സഞ്ചരിക്കാന്‍ ശേഷിയുള്ള റോബോട്ടാണ് റോക്‌സോ.

അമേരിക്കക്ക് പുറത്ത് റോക്‌സോയെ നിരത്തിലിറക്കാന്‍ തെരഞ്ഞെടുത്ത ആദ്യത്തെ നഗരമാണ് ദുബായ്. ഫുട്പാത്തിലൂടെയും റോഡരികിലൂടെയും ആരുടെയും സഹായമില്ലാതെ റോക്‌സോ കടന്നുപോകും. ചെറിയ പടികള്‍ സ്വയം കയറിചെല്ലും, തടസങ്ങള്‍ ഇവന്റെ കാമറകള്‍ മുന്‍കൂട്ടികാണും, റോഡ് നിയമം പാലിക്കും, പ്രവര്‍ത്തനം പരിസ്ഥിതി സൗഹൃദമാണ്. അങ്ങനെ പ്രത്യേകതകള്‍ പലതുണ്ട്. അടിസ്ഥാനസൗകര്യങ്ങള്‍ യോജിച്ചതാണ് എന്നതാണ് റോക്‌സോയെ ദുബായ് നഗരത്തിലേക്ക് ആകര്‍ഷിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x