
ഷാര്‍ജ: യു.എ.ഇയില്‍ ജോലി ചെയ്യുന്ന നൂറുകണക്കിന് ഇന്ത്യന്‍ നഴ്സുമാരുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം പരിഹരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. കുറഞ്ഞ യോഗ്യത ബി.എസ്.സി നഴ്സിങായി നിശ്ചയിച്ചതും, ഉപരിപഠനത്തിനായി ഡിപ്ലോമക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും മൂലം നിരവധി നഴ്സുമാര്‍ക്ക് ജോലി നഷ്ടപ്പെട്ട വിവരം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മന്ത്രാലയങ്ങള്‍ക്ക് കീഴിലെ ആശുപത്രികളില്‍ നിന്ന് ബി.എസ്.സി നഴ്സിങ് ഇല്ലാത്തതു കാരണം തൊഴില്‍ നഷ്ടപ്പെട്ട നഴ്സുമാരുടെ പ്രശ്നം ഗൗരവത്തിലാണ് കാണുന്നതെന്ന് മന്ത്രി മുരളീധരന് വ്യക്തമാക്കി. ഷാര്‍ജയില്‍ തൊഴില്‍നഷ്ടം സംഭവിച്ച നഴ്സുമാരുടെ പരാതികള്‍ കേട്ട ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ നഴ്സിങ് കൗണ്‍സിലുകള്‍ മുഖേനയല്ലാത്ത ഡിപ്ലോമക്കും അംഗീകാരമുണ്ടെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് മന്ത്രിയും ഇന്ത്യന്‍ നയതന്ത്ര കേന്ദ്രവും. വിദൂര വിദ്യാഭ്യാസം വഴിയുള്ള സര്‍ട്ടിഫിക്കറ്റിന് നിയമപ്രാബല്യം ഇല്ലാത്തതു കാരണം മലയാളി അധ്യാപകരും മറ്റും നേരിടുന്ന പ്രശ്നത്തില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.