Currency

ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് വന്‍ ജനപങ്കാളിത്തം

സ്വന്തം ലേഖകന്‍Sunday, October 20, 2019 12:11 pm

ദുബായ്: ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ പുതിയ സീസണ്‍ ആവേശപൂര്‍വം ജനം ഏറ്റെടുത്തു. ഫിറ്റ്‌നസ് ചലഞ്ചിന്റെ രണ്ടാം ദിവസവും വിവിധ പരിപാടികള്‍ക്ക് വന്‍ പങ്കാളിത്തം. ആരോഗ്യത്തിലേക്ക് ചുവടുവെക്കാന്‍ ആവേശത്തോടെയാണ് ആളുകള്‍ വന്നുചേര്‍ന്നത്. പാര്‍ക്കുകളിലും ബീച്ചുകളിലും കമ്യൂണിറ്റി സെന്ററുകളിലും ഒരുക്കിയ ഫിറ്റ്‌നസ് ഹബ്ബുകളില്‍ കുട്ടികളും ചെറുപ്പക്കാരും വയോജനങ്ങളും പങ്കുചേര്‍ന്നു.അടുത്ത മാസം പതിനെട്ട് വരെ ദുബൈ ഫിറ്റ്‌നസ് ചലഞ്ച് നീണ്ടുനില്‍ക്കും.

ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, കൈറ്റ് ബീച്ച് എന്നിവിടങ്ങളില്‍ രണ്ടാം ദിവസവും നല്ല തിരക്കായിരുന്നു. വിവിധ കായികവിനോദങ്ങളില്‍ അതീവ താല്‍പര്യത്തോടെയാണ് എല്ലാവരും പങ്കെടുക്കുന്നത്. ചലഞ്ച് അവസാനിക്കും വരെ കൈറ്റ് ബീച്ച് വില്ലേജില്‍ ആര്‍ക്കും സൗജന്യമായി കായിക വിനോദത്തിലേര്‍പ്പെടാം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കും.

30 ദിവസങ്ങളില്‍ ഓരോ ദിവസവും 30 മിനിറ്റെങ്കിലും വ്യായാമങ്ങളിലേര്‍പ്പെടുക എന്ന കാമ്പയിനാണ് ഫിറ്റ്‌നസ് ചലഞ്ച് ഉയര്‍ത്തിക്കാട്ടുന്നത്. കുട്ടികള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ ചലഞ്ചില്‍ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x