
ദുബായ്: കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കാനും കുറ്റവാസന ഇല്ലാതാക്കാനും ആവിഷ്‌കരിച്ച പോസിറ്റീവ് സോള്‍ പദ്ധതി വിജയകരമെന്ന് ദുബായ് പൊലിസ്. കഴിഞ്ഞ വര്‍ഷം ആദ്യ ഘട്ടമെന്നോണം മിര്‍ദിഫിലെ അഞ്ച് കേന്ദ്രങ്ങളിലായി 12 ബോധവത്കരണ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചത്. ഇതിലൂടെ പത്തു ശതമാനം കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ കഴിഞ്ഞതായാണ് പൊലിസ് വിലയിരുത്തല്‍.
കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നതിനെതിരെ ജനങ്ങള്‍ക്കിടയില്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ പ്രചരണ പ്രവര്‍ത്തനങ്ങളാണ് പോസിറ്റീവ് സോള്‍ എന്ന പേരില്‍ ദുബായ് പൊലിസ് നടപ്പാക്കിയത്. അല്‍മുഹൈസ്‌നയിലായിരുന്നു രണ്ടാംഘട്ട പരിപാടി. കുറ്റകൃത്യങ്ങള്‍ ഗണ്യമായി തടയുന്നതില്‍ പദ്ധതി വിജയം കണ്ടു. അല്‍ബര്‍ഷയിലും അല്‍ഖൂസിലും സംഘടിപിച്ച വ്യത്യസ്ത പരിപാടികളിലായി 21 പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.