Currency

പുതിയ പാലങ്ങള്‍ തുറക്കുന്നതോടെ ദുബായ് നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാനാകുമെന്ന് ആര്‍.ടി.എ

സ്വന്തം ലേഖകന്‍Monday, October 21, 2019 11:43 am

ദുബായ്: നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ പുതിയ പാലങ്ങളുടെ നിര്‍മാണത്തിലൂടെ സാധിക്കുമെന്ന് ദുബായ് ആര്‍.ടി.എ. ദുബായ് മാള്‍ ഭാഗത്തെ രണ്ടു പാലങ്ങള്‍ തുറക്കുന്നതോടെ ഗതാഗത കുരുക്ക് നീങ്ങും. ഈ മാസം 29 നാണ് പാലങ്ങള്‍ തുറക്കുക. രണ്ട് പാലങ്ങള്‍ ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതിലൂടെ സബീല്‍ ബഹുനില പാര്‍ക്കിങ് മന്ദിരത്തിലേക്കും പുറത്തേക്കുമുള്ള ഭാഗങ്ങളില്‍ എത്താന്‍ എളുപ്പമാകും.

പാര്‍ക്കിങ് മേഖലയെ ദുബായ് മാളുമായി ബന്ധിപ്പിക്കുന്ന നടപ്പാലവും ഇതോടൊപ്പം തുറക്കും. ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റ്, ശൈഖ് സായിദ് റോഡ്, ജുമൈറ മേഖല എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് പാലങ്ങള്‍ സഹായകമാകുമെന്ന് ആര്‍.ടി.എ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു. മുഹമ്മദ് ബിന്‍ റാഷിദ് ബൊലെവാഡ് ജംങ്ഷനിലെ തിരക്കു ഗണ്യമായി കുറയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x