Currency

ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ ദുബായ് ടാക്‌സികളില്‍ കാമറ

സ്വന്തം ലേഖകന്‍Monday, October 21, 2019 12:04 pm

ദുബായ്: ദുബായില്‍ ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ മുഴുവന്‍ ടാക്‌സികളിലും ഇനി മുതല്‍ കാമറ. ടാക്‌സികള്‍ക്കുള്ളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയതായി ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. ടാക്‌സിയില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷിതത്വം മാത്രമല്ല, യാത്രക്കാരോടുള്ള ഡ്രൈവര്‍മാരുടെ മാന്യമായ പെരുമാറ്റവും ഉറപ്പുവരുത്താനാണ് ദുബായിലെ ടാക്‌സികള്‍ക്കുള്ളില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചത്.

രണ്ടുവര്‍ഷം മുമ്പാണ് ദുബായ് ആര്‍.ടി.എ ഇത്തരമൊരു തീരുമാനമെടുത്തത്. യാത്രക്കാരന്‍ ടാക്‌സിയില്‍ പ്രവേശിക്കുന്നതോടെ കാമറ പ്രവര്‍ത്തിച്ചു തുടങ്ങും. ഡ്രൈവര്‍മാര്‍ക്കെതിരെ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടിയെക്കാന്‍ കഴിയുമെന്ന് ആര്‍.ടി.എ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x