Currency

ദുബായില്‍ മലയാളികള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് ഏഴ് കോടി രൂപ സമ്മാനം

സ്വന്തം ലേഖകന്‍Wednesday, October 23, 2019 11:24 am

ദുബായ്: ചൊവ്വാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് ഏഴ് കോടിയിലധികം രൂപയുടെ സമ്മാനം. തിരുവനന്തപുരം സ്വദേശിയായ കമലാസനന്‍ നാടാര്‍ വാസുവും (56), സുഹൃത്തായ പ്രസാദും ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിനാണ് 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. കസാഖിസ്ഥാന്‍ പൗരനായ ഖുസൈന്‍ യറംഷവിനും 10 ലക്ഷം ഡോളറിന്റെ സമ്മാനം ലഭിച്ചിട്ടുണ്ട്.

33 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന കമലാസനന്‍ സ്റ്റീല്‍ ഫാബ്രിക്കേഷന്‍ കമ്പനിയുടെ ഉടമയാണ്. കഴിഞ്ഞമാസം നാട്ടിലേക്ക് പോകുന്നതിനിടെ ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് ടിക്കറ്റെടുത്തത്. തന്റെ ജീവിതത്തിലെ ഭാഗ്യങ്ങളെല്ലാം കൈവന്നത് സെപ്തംബര്‍ മാസത്തിലായിരുന്നെന്ന അപൂര്‍വ്വതയും അദ്ദേഹം പങ്കുവെച്ചു. സമ്മാനം ലഭിച്ച ടിക്കറ്റ് ഈ വര്‍ഷം സെപ്തംബറിലാണ് എടുത്തത്. ദുബായില്‍ സ്വന്തമായി ബിസിനസ് തുടങ്ങാനായതും 2003ലെ സെപ്തംബറിലായിരുന്നു. വിവാഹവും ആദ്യമായി ദുബായിലെത്തിയതും 1984ല്‍ എഞ്ചിനീയറിങ് ബിരുദം നേടിയതുമെല്ലാം സെപ്തംബര്‍ മാസത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x