
ഷാര്‍ജ: നഗരസഭയുടെ എല്ലാ വാടക കരാര്‍ അറ്റസ്‌റ്റേഷന്‍ സേവനങ്ങളും വ്യാഴാഴ്ച മുതല്‍ ഇലക്‌ട്രോണിക് രീതിയിലേക്ക് ക്രമീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇത്തരം സേവനങ്ങള്‍ പൂര്‍ണമായി കടലാസ് മുക്തമാക്കും. കഴിഞ്ഞ വര്‍ഷം നഗരസഭ സാബിക് പദ്ധതി ഉപയോഗിച്ച് ഡിജിറ്റല്‍ പരിവര്‍ത്തനം നടപ്പാക്കിയിരുന്നു.
യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് കെട്ടിട ഉടമകള്‍ക്കും റിയല്‍ എസ്‌റ്റേറ്റ് കമ്പനികള്‍ക്കും നഗരസഭയില്‍ എത്താതെതന്നെ കാര്യങ്ങള്‍ നടത്താനാകും. സേവന ഫീസ് ഓണ്‍ലൈന്‍ വഴി അടച്ചാല്‍ മാത്രമേ ഇത്തരം സേവനങ്ങളുമായി മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂവെന്ന് നഗരസഭയിലെ വാടക നിയന്ത്രണ വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് ഹസ്സന്‍ അല്‍ ഹമ്മദി പറഞ്ഞു. ഇതിനുപുറമെ, കെട്ടിട ഉടമയും വാടകക്കാരനും തമ്മിലെ തര്‍ക്കങ്ങളും മറ്റും കോടതിക്ക് ഓണ്‍ലൈന്‍ വഴി കൈമാറാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഹമ്മാദ് ഓര്‍മിപ്പിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.