Currency

ദുബായില്‍ ആംബുലന്‍സ് സേവനം ഇനി അതിവേഗം

സ്വന്തം ലേഖകന്‍Friday, October 25, 2019 12:34 pm

ദുബായ്: ദുബായില്‍ അതിവേഗ സേവനവുമായി ആംബുലന്‍സ്. സഹായത്തിനു വിളിയെത്തിയാല്‍ 8 മിനിറ്റിനകം സംഭവസ്ഥലത്ത് എത്തും. 2021 ആകുമ്പോഴേക്കും 4 മിനിറ്റിനുള്ളില്‍ സേവനം ലഭ്യമാക്കും. സഹായം തേടി ദിവസവും 500 ഫോണ്‍ വിളികളാണ് എത്തുന്നതെന്ന് ആംബുലന്‍സ് വിഭാഗം മേധാവി ഖലീഫ അല്‍ ദറായ് പറഞ്ഞു. 271 വാഹനങ്ങളുണ്ട്. ചില വാഹനങ്ങള്‍ സ്മാര്‍ട് സംവിധാനത്തിലാണ് സര്‍വീസ് നടത്തുന്നത്.

ദീര്‍ഘനേരം പ്രവര്‍ത്തിക്കേണ്ടി വന്നാല്‍ സൗരോര്‍ജത്തിലാണു ലൈറ്റുകള്‍ തെളിയുക. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 48 മണിക്കൂര്‍ വരെ വാഹനത്തില്‍ വെളിച്ചമുണ്ടാകും. തിരക്കുള്ള റോഡുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പരിസ്ഥിതി സൗഹദ ഇലക്ട്രിക് മോട്ടര്‍ സൈക്കിളുകളുമുണ്ട്. എക്‌സ്‌പോ 2020 ല്‍ ആംബുലന്‍സ് ആയി ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കും

ആംബുലന്‍സിലുള്ള രോഗിയുടെ ആരോഗ്യനില ക്യാമറ വഴി നിരീക്ഷിക്കുന്നതിനാല്‍ മെഡിക്കല്‍ സംഘത്തിനു മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കഴിയും. ദുബായ് ആംബുലന്‍സുകളില്‍ രോഗികളെ പരിചരിക്കാന്‍ 855 ജീവനക്കാരുണ്ട്. ഇവരില്‍ 39 പേര്‍ മാത്രമാണ് സ്വദേശികള്‍. മൊത്തം 1495 ജീവനക്കാരാണ് ആംബുലന്‍സ് വകുപ്പിലുള്ളത്. ഇതില്‍ 282 പേര്‍ വനിതകളാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x