
ദുബായ്: യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ ഒക്ടോബര്‍ 31ന് ചുമതലയേല്‍ക്കും. സ്ഥാനം ഏറ്റെടുക്കുന്നതിനായി അദ്ദേഹം ബുധനാഴ്ച യുഎഇയിലെത്തും. ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ സ്മിതാ പാന്റ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ യുഎഇയിലെ പുതിയ ഇന്ത്യന്‍ അംബാസിഡറെ കുറിച്ച് പ്രമുഖ മാധ്യമമായ ഖലീജ് ടൈംസിനോട് ഇക്കാര്യം പങ്കുവെച്ചു.
2016 മുതല്‍ യുഎഇലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന നവദീപ് സിംഗ് സൂരി സ്ഥാനം ഒഴിയുന്നതിനു പകരമായാണ് പവന്‍ കപൂര്‍ അംബാസിഡര്‍ സ്ഥാനത്തേയ്ക്ക് എത്തുന്നത്. ഇതിനു മുമ്പ് മോസ്‌കോ, ലണ്ടന്‍, ജനീവ എന്നിവിടങ്ങളില്‍ ഇന്ത്യയുടെ അംബാസിഡര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. 2010-2013 കാലയളവില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറിയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.