
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളക്ക് പ്രൗഢമായ തുടക്കം. 81 രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ പ്രസാധകര്‍ പങ്കെടുക്കുന്ന മേള ഷാര്‍ജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ നിന്ന് മാത്രം 150 ലേറെ പ്രസാധകരാണ് ഇത്തവണ ഷാര്‍ജ പുസ്തകമേളയില്‍ പങ്കെടുക്കുന്നത്. മലയാളത്തില്‍ 250 ലേറെ പുസ്തകങ്ങളുടെ പ്രകാശനത്തിനും മേള സാക്ഷിയാകും.
മെക്‌സിക്കോയാണ് ഈവര്‍ഷം മേളയിലെ അതിഥി രാജ്യം. 11 ദിവസം നീളുന്ന മേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ അണിനിരക്കും. നോബല്‍ പുരസ്‌കാര ജേതാവും ടര്‍ക്കിഷ് എഴുത്തുകാരനുമായ ഒര്‍ഹാന്‍ പാമുഖായിരുന്നു ആദ്യ ദിവസം മേളയിലെ ആകര്‍ഷണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.