Currency

ജുവല്‍ ഓഫ് ദ് ക്രീക്ക്: ടണല്‍, റോഡ് നിര്‍മാണം പൂര്‍ത്തിയായി

സ്വന്തം ലേഖകന്‍Monday, November 4, 2019 1:48 pm

ദുബായ്: ജുവല്‍ ഓഫ് ദ് ക്രീക്ക് പദ്ധതി മേഖലയിലേക്കുള്ള ടണലിന്റെയും റോഡിന്റെയും പണി പൂര്‍ത്തിയായി. അല്‍ മക്തൂം, ഫ്‌ലോട്ടിങ് പാലങ്ങള്‍ക്കിടയിലാണ് ജുവല്‍ ഓഫ് ദ് ക്രീക്ക്. 1.4 കിലോമീറ്റര്‍ ടണലും 7 കിലോമീറ്റര്‍ റോഡുമാണ് പൂര്‍ത്തിയായത്. പദ്ധതിയുടെ ഗ്രൗണ്ട്, ബേസ്‌മെന്റുകളെ ബനിയാസ് സ്ട്രീറ്റ്, അല്‍ ഇത്തിഹാദ് സ്ട്രീറ്റ് എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

1,25,675 ചതുരശ്രമീറ്റര്‍ പദ്ധതി മേഖലയില്‍ ഹോട്ടലുകള്‍, താമസസമുച്ചയങ്ങള്‍, റസ്റ്ററന്റുകള്‍, തടാകം, ഉല്ലാസമേഖലകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പദ്ധതി. ബനിയാസ് സ്ട്രീറ്റിനു മുകളിലൂടെ 81 മീറ്റര്‍ നടപ്പാലവുമുണ്ട്. ഇത് അടുത്തവര്‍ഷം പൂര്‍ത്തിയാകുമെന്ന് ആര്‍ടിഎ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x